നടിയെ ആക്രമിച്ച കേസ്​: വിചാരണ നിർത്തിവെക്കണമെന്ന ഹരജി തള്ളി

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ ഹ​ര​ജി എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി.

ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തു​വ​രെ വി​ചാ​ര​ണ തു​ട​ര​രു​തെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​െ​ന്ന​ന്നും പ്രോ​സി​ക്യൂ​ഷ​​ൻ ആ​രോ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വി​ചാ​ര​ണ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച കോ​ട​തി പ്രോ​സി​ക്യൂ​ഷ​െൻറ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി വെ​ള്ളി​യാ​ഴ്​​ച ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു. കേ​സി​ൽ ന​വം​ബ​ർ മൂ​ന്നി​ന്​ വി​ചാ​ര​ണ ന​ട​പ​ടി തു​ട​രും. വി​ചാ​ര​ണ നി​ർ​ത്ത​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പും കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - Actress attack case: Petition dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT