Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്; ഗണേഷ്കുമാറിെൻറ ഓഫിസ് സെക്രട്ടറിക്ക് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ െക.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിക്ക് പൊലീസിെൻറ നോട്ടീസ്. പ്രദീപ് കോട്ടത്തലക്കാണ് േനാട്ടീസ് അയച്ചത്. ബേക്കൽ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് രണ്ടുദിവസത്തിനുള്ളിൽ ഹാജരാകണം.
കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ഇയാൾക്ക് നോട്ടീസ് അയച്ചത്. ജനുവരി 28ന് വിപിൻ ലാലിനെ ഫോൺ വിളിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഉപയോഗിച്ചത് പ്രത്യേക സിം കാർഡ് ആയിരുന്നു.
കുറ്റാലത്തെ ലോഡ്ജ് ബ്രോക്കറായ രത്നം സ്വാമിയുടെ പേരിലെടുത്ത സിം കാർഡുകളിലൊന്നാണ് ഇത്. മനോജ് എന്നയാളാണ് സിം കാർഡ് വാങ്ങിയത്. ഇതിനായി അധിക പണം നൽകിയതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.