നാദിർഷയും അപ്പുണ്ണിയും പ്രതികളായേക്കും; സഹോദരെൻറ പങ്കും അന്വേഷിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയും ദിലീപിെൻറ മാനേജർ അപ്പുണ്ണിയും പ്രതികളായേക്കും. തെളിവു നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇരുവർക്കുമതിെരയുള്ള കുറ്റം. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും പൊലീസിനെ അറിയിക്കാർ ശ്രമിക്കാതെ മറച്ചു പിടിച്ചുവെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തും. സംഭവം വഴിതിരിച്ചു വിടാൻ ദിലീപിനെ ഇരുവരും സഹായിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.
നേരത്തെ, നാദിർഷയെ പ്രതിയാക്കില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പ്രതികളെ ഒതുക്കാൻ നാദിർഷയും അപ്പുണ്ണിയും ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നതിനെ കുറിച്ച് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല.
ദിലീപിെൻറ സഹോദരൻ അനൂപിനെ കുറിച്ചും അന്വേഷണം നടക്കുന്നു. സംഭവം ഒതുക്കി തീർക്കാൻ അനൂപ് ശ്രമിച്ചുവെന്ന് പൊലീസ് സംശയിക്കുന്നു. ഏപ്രിൽ രണ്ടാം വാരം പ്രതി വിഷ്ണു ദിലീപിെൻറ വീട്ടിലെത്തി സഹോദരൻ അനൂപിനെ കണ്ടിരുന്നു. അതിനാൽ അനൂപിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.