Posted On
date_range Updated On
date_range നടി കേസ്: ചാനലിന് ഏർപ്പെടുത്തിയ നിയന്ത്രണം ഹൈകോടതി നീട്ടി
കൊച്ചി: നടിയെ ആക്രമിച്ചതും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായ കേസുകളിൽ കോടതി ഉത്തരവുകളല്ലാത്ത വാർത്തകൾ പ്രതിയെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് ചാനലിന് ഏർപ്പെടുത്തിയ നിയന്ത്രണം ഹൈകോടതി നീട്ടി. നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ. സുരാജിനെക്കുറിച്ചുള്ള വാർത്തകൾ സംബന്ധിച്ച് റിപ്പോർട്ടർ ചാനലിന് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഒരു മാസം കൂടി നീട്ടിയത്.
ഇരു കേസുകളിലും വിചാരണ പൂർത്തിയാകുന്നതുവരെ വാർത്തനൽകുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുരാജ് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.