ഇരയും പ്രതിയുമായ കേസുകളിൽ ഒരേ സമയം വിചാരണ: ദിലീപിന്‍റെ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: താൻ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ച്​ നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലെ കുറ്റപത്രം റദ്ദാക്കണമെന്നും വിചാരണ വെവ്വേറെ നടത്തണമെന്നും ആവശ്യപ്പെട് ട്​ നടൻ ദിലീപ് നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ വ്യാഴാഴ്​ച തു ടങ്ങാനിരിക്കെയാണ് ദിലീപി​​​െൻറ ഹരജിയിൽ വാദം പൂർത്തിയാക്കി ജസ്​റ്റിസ്​ പി.ബി. സുരേഷ്​കുമാർ വിധി പറയാൻ മാറ്റിയ ത്​.

കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി നേര​േത്ത കുറ്റം ചുമത്തിയിരുന്നു. മറ്റുപ്രതി കളായ പൾസർ സുനി, മേസ്തിരി സനിൽ എന്ന സനിൽ കുമാർ, വിഷ്ണു എന്നിവർ ഫോണിൽ വിളിച്ച്​ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച ്ചെന്ന ദിലീപി​​​െൻറ പരാതിയിലും കുറ്റം ചുമത്തിയിരുന്നു. ഇത്തരത്തിൽ ഒരുമിച്ച് കുറ്റം ചുമത്തി വിചാരണ നടത്തുന്ന ത് കേട്ടുകേൾവിയില്ലാത്തതാണെന്നും ഒരുമിച്ച് കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നുമായിരുന്നു ദിലീപി​​​െൻറ വാദം.

എന്നാൽ, ദിലീപി​​​െൻറ പരാതി അന്വേഷിച്ച്​ തീർപ്പാക്കിയതാണെന്നും ഈ കേസ്​ നിലവി​ലില്ലെന്നും സർക്കാറിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ വാദിച്ചു. പണം തട്ടാൻ മൂന്നുപേരും ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന വാദം ​േ​പ്രാസിക്യൂഷനില്ല. അങ്ങ​െന കുറ്റപത്രം നൽകിയിട്ടുമില്ല. നടിയെ ആക്രമിച്ചതി​​​െൻറ ദൃശ്യങ്ങൾ പകർത്തി നൽകിയതി​​​െൻറ ശേഷിക്കുന്ന പ്രതിഫലം കരാർ അനുസരിച്ച് പ്രതികൾ ആവശ്യപ്പെടുകയാണ്​ ചെയ്​തത്​. പൾസർ സുനി ഉൾപ്പെടെ പ്രതികൾ ദിലീപിനെ ഫോണിൽ വിളിച്ച് രണ്ടുകോടി ആവശ്യപ്പെട്ടെന്നാണ് പരാതി. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള വസ്തുതകൾ ഇതിലുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

എന്നാൽ, രണ്ടുകേസിലും ഒരുമിച്ച് കുറ്റം ചുമത്തിയതിൽ അപാകതയുണ്ടെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, രണ്ടാമത്തെ കേസിൽ ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കുന്നത്​ പ്രോസിക്യൂഷനെ ബാധിക്കുമോയെന്ന് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി ഒന്നര മണിക്കൂർ കേസ് നീട്ടി​െവച്ചു.

തുടർന്ന്,​ ​ൈവകീട്ട്​ നാലരയോടെ കേസ്​ വീണ്ടും പരിഗണിക്കുകയായിരുന്നു. ഗൂഢാലോചന സംബന്ധിച്ച കുറ്റം പാടെ ഒഴിവാക്കാനാവില്ലെങ്കിലും ദിലീപിനെ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന ഭാഗം ഒഴിവാക്കാമെന്ന്​ സർക്കാർ അറിയിച്ചു. പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമി​െച്ചന്ന പരാമർശങ്ങളും പൂർണമായും നീക്കാമെന്നും പറഞ്ഞു. എന്നാൽ, കുറ്റങ്ങൾ ഒഴിവാക്കുകയല്ല, വാദിയായ കേസിലും പ്രതിയായ കേസിലും പ്രത്യേകം വിചാരണ നടത്തണമെന്ന ആവശ്യമാണ്​ ഉന്നയിക്കുന്നതെന്ന്​ ദിലീപി​​​െൻറ അഭിഭാഷകൻ ആവർത്തിച്ചു. തുടർന്നാണ്​ ഹരജി വിധി പറയാൻ മാറ്റിയത്​.

നടിയെ ആക്രമിച്ച കേസിലെ വിചാരണ: ഹൈകോടതി ഉത്തരവ്​ നിർണായകം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​തി​ൽ ഹൈ​കോ​ട​തി ഇ​ട​പെ​ട​ലു​ണ്ടാ​യാ​ൽ വ്യാ​ഴാ​ഴ്​​ച വി​ചാ​ര​ണ തു​ട​ങ്ങു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്​​ചി​ത​ത്വം. താ​ൻ പ്ര​തി​യും വാ​ദി​യു​മാ​യ കേ​സു​ക​ളി​ൽ ഒ​ന്നി​ച്ച്​ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്​ ചോ​ദ്യം​ചെ​യ്​​ത്​ ദി​ലീ​പ്​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ കോ​ട​തി വി​ധി​പ​റ​യു​മെ​ന്നാ​ണ് സൂ​ച​ന. ഒ​രു​മി​ച്ചു കു​റ്റം ചു​മ​ത്തി​യ​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി വി​ധി​ച്ചാ​ൽ കു​റ്റം ചു​മ​ത്ത​ൽ ന​ട​പ​ടി വീ​ണ്ടും ന​ട​ത്തേ​ണ്ടി വ​രും. അ​പാ​ക​ത​യി​ല്ലെ​ന്നാ​ണ് വി​ധി​യെ​ങ്കി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങാ​നാ​വും.

പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം കു​റ്റ​ങ്ങ​ളി​ൽ ചി​ല​ത്​ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ങ്കി​ലും കു​റ്റം ചു​മ​ത്ത​ൽ ന​ട​പ​ടി ആ​വ​ർ​ത്തി​ക്കേ​ണ്ടി വ​രു​മെ​ന്ന അ​ഭി​​പ്രാ​യം ചി​ല നി​യ​മ​വി​ദ​ഗ്​​ധ​ർ പ്ര​ക​ടി​പ്പി​ക്കു​ന്നു. കേ​​സി​​ൽ ന​​ട​​ൻ ദി​​ലീ​​പ്​ അ​​ട​​ക്കം 10 പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രാ​യ വി​ചാ​ര​ണ​ക്കാ​ണ്​​​ വ്യാ​ഴാ​ഴ്​​ച തു​ട​ക്കം കു​റി​ക്കു​ക. ന​ടി​യെ ആ​ദ്യ സാ​ക്ഷി​യാ​യി വി​സ്​​ത​രി​ച്ചാ​വും വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ തു​ട​ങ്ങു​ക.

Tags:    
News Summary - Actress Attack Case Dileep -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.