നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് മഞ്ജു വാര്യർ വിചാരണ കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ സാക്ഷി വിസ്താരത്തിനായ വിചാരണ കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന്‍റെ രണ്ടാം ഘട്ട വിചാരണക്കായാണ് നടി എത്തിയത്. അടച്ചിട്ട കോടതി മുറിയിലാണ് നടപടികൾ.

ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദങ്ങൾ തിരിച്ചറിയാനാണ് മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കുന്നത്.

മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് നിർദേശം നൽകിയിരുന്നത്. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് പ്രതി ദിലീപ് നൽകിയ സത്യവാങ്മൂലം തള്ളുകയായിരുന്നു. ശബ്ദമറിയാൻ ഫോറൻസിക് വിദഗ്ധരുള്ളപ്പോൾ മഞ്ജുവിനെ വിസ്തരിക്കേണ്ട എന്നാണ് ബോധിപ്പിച്ചിരുന്നത്. ഒരു മാസത്തിനകം വിസ്താരം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

താൻ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. നടിയുടെ വാദം അംഗീകരിച്ച് ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിക്കേണ്ടെന്ന ദിലീപിന്റെ വാദം തള്ളിയ ജസ്റ്റിസ് ജെ.കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് സാക്ഷിവിസതാരത്തിൽ സുപ്രീംകോടതിയും ഹൈകോടതിയും ഇടപെടില്ലെന്ന് വ്യക്തമാക്കി.

Tags:    
News Summary - Actress Assault Case: Manju Warrier in trial court for witness examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.