‘സത്യം വിജയിക്കും’; മുൻ മാനേജർ വിപിനെതിരെ ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി നൽകി ഉണ്ണി മുകുന്ദൻ

ടൻ മർദിച്ചെന്ന പരാതിക്ക് പിന്നാലെ, മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഉണ്ണി മുകുന്ദൻ പരാതി നൽകി. നീതി തേടി സംസ്ഥാന പൊലീസ് മേധാവിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.  മെന്നും ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഏതുവിഷയത്തിലാണ് താന്‍ പരാതി നല്‍കിയതെന്നോ ആര്‍ക്കെതിരെയാണെന്നോ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.

നേരത്തേ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌തു മർദിച്ചെന്നാണ് ആരോപണം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡി.എൽ.എഫ് ഫ്ലാറ്റിൽ 26ന് ഉച്ചക്ക് മർദനമേറ്റെന്നാണ് മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.

എന്നാൽ തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി എന്നും തന്നെക്കുറിച്ച് മറ്റു താരങ്ങളോട് അപവാദപ്രചാരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ആരോപണങ്ങൾ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്നും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങൾക്കുമായാണ് വിപിൻ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി പറഞ്ഞിരുന്നു.

Tags:    
News Summary - Actor Unni Mukundan files complaint against ex manager Vipin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.