നടൻ ദേവൻ അമിത്​ ഷാക്കൊപ്പം ബി.ജെ.പി വേദിയിൽ

തിരുവനന്തപുരം: നടൻ ദേവൻ അമിത്​ ഷാക്കൊപ്പം ബി.ജെ.പി വേദിയിൽ. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ കേരള ​യാത്രയുടെ സമാപന ചടങ്ങിൽ ശംഖുമുഖം കടപ്പുറത്ത്​ അമിത്​ ഷാക്കൊപ്പം വേദി പങ്കിട്ടാണ്​ ദേവൻ തന്‍റെ രാഷ്​ട്രീയ നിലപാട്​ ​പ്രഖ്യാപിച്ചത്​​.

താൻ പുതുതായി രൂപീകരിച്ച നവകേരള പീപ്പിൾസ്​ പാർട്ടി എൻ.ഡി.എയുടെ ഭാഗമാക്കിയ​താണോ അതോ പാർട്ടി ബി.ജെ.പിയിൽ ലയിപ്പിച്ചതാണോ എന്ന്​ ദേവൻ സദസ്സിനോട്​ വ്യക്തമാക്കും. നിലവിലെ മുന്നണികൾക്കുള്ള രാഷ്​ട്രീയ ബദലാണ്​ തന്‍റെ പാർട്ടിയെന്നാണ്​ ദേവൻ നേരത്തേ പറഞ്ഞിരുന്നത്​.

ബി.ജെ.പി നേതൃത്വം താനുമായി ചർച്ച​ നടത്തിയിരുന്നെന്നും എന്നാൽ തന്‍റെ വ്യക്തിത്വം ആർക്കും അടിയറവ വെക്കാൻ തയ്യാറല്ല എന്നും ദേവൻ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും അതേ സമയം അദ്ദേഹത്തിന്‍റെ ഹിന്ദുത്വത്തോട്​ എതിർ​പ്പുണ്ടെന്നും ചാനൽ അഭിമുഖത്തിൽ ദേവൻ പറഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.