വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ലീഡേഴ്സ് മീറ്റ് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു

വിദ്വേഷം വമിപ്പിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം -വിസ്ഡം യൂത്ത്

മലപ്പുറം: സമൂഹത്തിൽ ബോധപൂർവം വിദ്വേഷ പ്രസംഗം നടത്തി വർഗീയ ധ്രുവീകരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മലപ്പുറത്ത് സംഘടിപ്പിച്ച സംസ്ഥാന ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.

പി.സി. ജോർജിനെ പോലെയുള്ളവർ മുമ്പും ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഭൂരിപക്ഷ പ്രീണനം ലക്ഷ്യമാക്കി ഇത്തരം ആളുകൾ നടത്തുന്ന പ്രസ്താവനകൾ സമൂഹത്തിന്‍റെ കെട്ടുറപ്പിനെ ബാധിക്കുകയും സന്തുലിതാവസ്ഥ തകർക്കുകയും ചെയ്യും. സ്വാർഥ താൽപര്യങ്ങൾ മാത്രം ലക്ഷ്യമാക്കി നിരന്തരം സമൂഹത്തിൽ വിഷം വമിപ്പിക്കുന്ന ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ. താജുദ്ദീൻ സ്വലാഹി, ജന. സെക്രട്ടറി ടി.കെ. നിഷാദ് സലഫി, സി.പി. സലിം, ഡോ. പി.പി. നസീഫ്, മുസ്തഫ മദനി, യു. മുഹമ്മദ് മദനി, ഫിറോസ് സ്വലാഹി, ജംഷീർ സ്വലാഹി, ഡോ. അൻഫസ് മുക്രം, അബ്ദുല്ല അൻസാരി, ഡോ. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.

വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിൽ ഞായറാഴ്ച മലപ്പുറം ടൗൺ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്‍റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിക്കും. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Action should be taken against hate speech -Wisdom Youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.