കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷ നാളെ

കൊച്ചി: കേരളത്തിൽ ചാവേർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ. കൊച്ചി എൻ.ഐ.എ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും.

പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ 38, 39, ഐ.പി.സി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷയിന്മേലുള്ള വാദവും നാളെ നടക്കും. പരമാവധി 10 വർഷം വരെ തടവുശിക്ഷയാവും പ്രതിക്ക് ലഭിക്കുക.

കാസർകോട് ഐ.എസ് റിക്രൂട്ട്മെന്‍റ് കേസുമായി ചാവേർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസിന് ബന്ധമുണ്ട്. അതിനാൽ റിക്രൂട്ട്മെന്‍റ് കേസിന്‍റെ അനുബന്ധ കുറ്റപത്രമായാണ് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്.

2019ലാണ് പ്രതിയായ റിയാസ് അബൂബക്കറെ എൻ.ഐ.എ പിടികൂടുന്നത്. ചാവേർ ആക്രമണത്തിന് തയാറെടുക്കുമ്പോൾ സ്ഫോടനവസ്തുക്കൾ വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു. 

Tags:    
News Summary - Accused Riyas Abubakar is guilty in the case of planning suicide blasts in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.