പ്രതി ദിനേശൻ
Posted On
date_range Updated On
date_range അഞ്ച് വയസ്സുകാരിക്ക് പീഡനം പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
കോഴിക്കോട്: കളിക്കുന്നതിനിടയിൽ എടുത്തുകൊണ്ടുപോയി അഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം കഠിനതടവും 2,80,000 പിഴയും ശിക്ഷ. നരിക്കുനി, വരിങ്ങലോറമ്മേൽ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ മൊത്തം 57 വർഷം കഠിനതടവും പിഴയും വിധിച്ചെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽനിന്ന് 200000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷവും 10 മാസവും കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർ അഡ്വ.ആർ.എൻ. രഞ്ജിത്ത് ഹാജരായി. കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ എം.പി രാജേഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ എ.എസ്.ഐ സജീവൻ, എസ്.സി.പി.ഒമാരായ റഹിം, ലേഖ എന്നിവർ അന്വേഷിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ വി.സി. സിന്ധു, എം.സി. ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.