മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 1.16 ലക്ഷം മുറികൾ സജ്ജം

കൊ​ച്ചി: മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. നാ​ട്ടി​ലെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കാ​ൻ 1,16,500  മു​റി​ക​ളാ​ണ്​ സ​ജ്ജ​മാ​ക്കി​യ​ത്.

സ്വ​ന്തം ചെ​ല​വി​ൽ താ​മ​സി​ക്കാ​ൻ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലു​മ​ട​ക്കം 9000 മു​റി​ക​ൾ ഒ​ര​ു​ക്കു​ക​യും വേ​ണ്ടി​വ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ 4694 കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. സ്​​റ്റേ​ഡി​യ​ങ്ങ​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പ​ട്ടി​ക​യി​ലു​ണ്ട്.

82,566 കി​ട​ക്ക​ക​ൾ ഇ​വി​ടെ​യു​ണ്ട്. 40,000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​ള്ള ആ​ർ.​ടി-​പി.​സി.​ആ​ർ ടെ​സ്​​റ്റ്​ കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സം​സ്​​ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന്​ ജി​ല്ല​ക​ൾ​ക്ക്​ ഇ​തു​വ​രെ 13.45 കോ​ടി രൂ​പ​ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കാ​യി ന​ൽ​കി​യ​താ​യും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

മേ​യ്​ ആ​റു​വ​രെ 9572 ഗ​ർ​ഭി​ണി​ക​ള​ട​ക്കം 4.52 ല​ക്ഷം പ്ര​വാ​സി​ക​ളാ​ണ്​ മ​ട​ങ്ങി​വ​രാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.  ജി​ല്ല​ക​ൾ​തോ​റും നി​രീ​ക്ഷ​ണ​ത്തി​ന് നോ​ഡ​ൽ ഒാ​ഫി​സ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കെ​യ​ർ സ​െൻറ​റു​ക​ളു​ടെ സു​ര​ക്ഷ ജി​ല്ല പൊ​ലീ​സ് അ​തോ​റി​റ്റി​ക​ൾ​ക്കാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Tags:    
News Summary - accomodation for gulf expatriots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.