ചിറ്റൂർ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരനെ വഴിയിലിറക്കി വിട്ട് കാർ യാത്രികരുടെ െകാടും ക്രൂരത. യഥാസമയം ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തനത്താണി പിലാക്കൽ അബ്ദുൽ നാസറാണ് (34) അറസ്റ്റിലായത്. ഇയാളെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവെൻറ മകൻ സുജിത്താണ് (12) മരിച്ചത്. കൈതക്കുഴിക്ക് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ പൊള്ളാച്ചി ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം ഇടിച്ച വാഹനത്തിലാണ് കൊണ്ടുപോയത്.
അയൽവാസിയായ പരമനും കൂടെയുണ്ടായിരുന്നു. സമീപമുള്ള നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെെട്ടങ്കിലും കാറിലുള്ളവർ പാലക്കാട് ഭാഗത്തേക്കാണ് വാഹനം വിട്ടത്. ഒരുകിലോമീറ്റർ പിന്നിട്ടപ്പോൾ ടയർ പഞ്ചറായെന്ന് പറഞ്ഞ് കുട്ടിയേയും കൂടെ വന്നയാളെയും വഴിയിൽ ഇറക്കി കാറിലുള്ളവർ സ്ഥലംവിട്ടു. കുട്ടിയുടെ നില ഗുരുതരമായതിനാൽ ഉടൻ തന്നെ എതിരെവന്ന വാനിന് കൈകാണിച്ചുനിർത്തി കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെന്ന് പരമൻ പറയുന്നു. അപ്പോഴേക്കും കുട്ടി മരിച്ചു. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. കാർ വെള്ളിയാഴ്ച രാവിലെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. ടയർ പഞ്ചറായിരുന്നില്ലെന്ന് പൊലീസ് വെളിപ്പെടുത്തി.
െഎ.പി.സി 304 സെക്ഷൻ പ്രകാരം നരഹത്യക്കാണ് ഡ്രൈവർക്കെതിരെ കേസ്. അപ്പുപിള്ളയൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സുജിത്ത് ക്ലാസ് കഴിഞ്ഞശേഷം ഇരട്ടക്കുളത്തെ തറവാട്ടിൽ മുത്തച്ഛെൻറ ചരമവാർഷിക ചടങ്ങുമായി ബന്ധപ്പെട്ട് എത്തിതായിരുന്നു. ബാഗ് വീട്ടിൽവെച്ച ശേഷം സമീപത്ത് കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്ക് പോകാൻ റോഡരികിൽ നിൽക്കുേമ്പാഴാണ് അപകടം. മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: രാധ, സഹോദരൻ: സൂരജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.