കാസര്‍കോട്: പാലത്തിെൻറ കൈവരിയിലിടിച്ച് മറിഞ്ഞ മീൻലോറിയിൽനിന്ന് തെറിച്ച് പുഴയിലേക്കുവീണ് ആലപ്പുഴ സ്വദേശി മരിച്ചു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര സ്വദേശി നാസറാണ് (36) മരിച്ചത്. ലോറി ഒാടിച്ചിരുന്ന നാസറിെൻറ ബന്ധു കുടിയായ ഹാരിസ് (35) രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ അേഞ്ചാടെ കാസർകോടിനടുത്ത ചന്ദ്രഗിരി പാലത്തിലാണ് അപകടം.
ഗോവയില്‍നിന്ന് മീൻകയറ്റി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ലോറി ചന്ദ്രഗിരി പാലത്തിന് മുകളിലെത്തിയപ്പോള്‍ എതിരെവന്ന ഓട്ടോക്ക് സൈഡ് നൽകുേമ്പാൾ നിയന്ത്രണംവിട്ട് പാലത്തിെൻറ നടപ്പാതയിലേക്ക് കയറി കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു. ലോറി പുഴയിലേക്ക് വീഴുന്നതിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെെട്ടങ്കിലും നാസർ പുഴയിലേക്കുവീണു. മൃതദേഹം നൂറുമീറ്റർ ദൂരെ അഴിമുഖത്തിനടുത്താണ് കണ്ടെത്തിയത്. ലോറിയുടെ മുന്‍ഭാഗം പാലത്തിെൻറ നടപാതയിലിടിച്ച് എതിര്‍ദിശയിലേക്ക് തിരിഞ്ഞിരുന്നു.
അപകടം നടന്ന വിവരമറിഞ്ഞ് െപാലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ െപാലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മണിക്കൂറുകളോളം കഴിഞ്ഞിട്ടും നാസറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ചെമ്മനാട് പള്ളിക്ക് സമീപം പുഴയിലൂടെ മൃതദേഹം ഒഴുകുന്നതുകാണുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കൾ: അസീബ്, അസീന. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ആലപ്പുഴയില്‍നിന്ന് കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.