ബൈക്ക്​ മോഷ്​ടിച്ച്​ കടത്തവെ അപകടം; പ്രതിയെ അറസ്​റ്റ്​ ചെയ്തു

പ​ട്ടാ​മ്പി: മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി അ​മി​ത വേ​ഗ​ത്തി​ലോ​ടി​ച്ചു​പോ​ക​വേ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ആ​ശു​പ​ത്രി​യി​ലാ​യ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റം കു​ണ്ടി​ൽ വീ​ട്ടി​ൽ ഷം​സീ​റി​നെ​യാ​ണ് (28) തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പ​ട്ടാ​മ്പി അ​ഡീ​ഷ​ന​ൽ എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മോ​ഷ​ണ​ത്തി​നും കാ​റു​ട​മ​യു​ടെ പ​രാ​തി​യി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നും കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

പ​ട്ടാ​മ്പി രാ​ജ​ധാ​നി ബാ​ർ ജീ​വ​ന​ക്കാ​ര​െൻറ ബൈ​ക്ക് മോ​ഷ്​​ടി​ച്ച് ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലോ​ടി​ച്ചു​പോ​കു​മ്പോ​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ളെ ഓ​വ​ർ ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് എ​തി​രെ​വ​ന്ന കാ​റി​ലി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഷം​സീ​റി​െൻറ കാ​ലി​െൻറ എ​ല്ലു പൊ​ട്ടി. ഷൊ​ർ​ണൂ​ർ റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു​കി​ട​ക്കു​ന്ന ബൈ​ക്ക് ക​ണ്ട് ബാ​ർ ജീ​വ​ന​ക്കാ​ര​െൻറ സു​ഹൃ​ത്ത് വി​ളി​ച്ച​പ്പോ​ഴാ​ണ് പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ​നി​ന്ന് വാ​ഹ​നം ന​ഷ്​​ട​പ്പെ​ട്ട​താ​യി ജീ​വ​ന​ക്കാ​ര​ൻ അ​റി​ഞ്ഞ​ത്.

.

Tags:    
News Summary - Accident while stealing bike; The accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.