Posted On
date_range Updated On
date_range വാഹനാപകടം: 47.26 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരിക്ക് 47,26,800 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മോട്ടോർ സൈക്കിൾ ഇടിച്ച് ഗുരുതര പരിക്കേറ്റ കൊരട്ടി കുലയിടം ജോയിക്ക് (48) നഷ്ടപരിഹാരം നൽകാനാണ് നാഷനൽ ഇൻഷുറൻസ് കമ്പനിയോട് ഇരിങ്ങാലക്കുട അഡീഷനൽ ജില്ല ജഡ്ജും വാഹനാപകട ട്രൈബ്യൂണലുമായ കെ.എസ്. രാജീവ് ഉത്തരവിട്ടത്.
2014 നവംബർ അഞ്ചിന് ചാലക്കുടി-അങ്കമാലി റോഡിൽ സൈക്കിളിൽ പോകുമ്പോഴായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജോയി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹരജിക്കാരന് വേണ്ടി അഭിഭാഷകരായ എം.കെ. ഹക്ക്, വി.വി. ജയമോൻ, നളൻ ടി. നാരായണൻ, കെ.എ. ഷാജു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.