കോഴിക്കോട്: പൊറ്റമ്മലിനടുത്ത് കാട്ടുകുളങ്ങര കൈതപ്പാടത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോവൂർ സൗപർണികയിൽ രാജേന്ദ്രെൻറ മകൻ ഷിനോയ് രാജ് (19) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
കൈതപ്പാടത്തുവെച്ച് ഒരു കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ഇതേതുടർന്ന് രണ്ടാമത്തെ കാർ ഷിനോയ് സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എൻജിനീയറിങ് വിദ്യാർഥിയാണ് ഷിനോയ്. മാതാവ്: റീജു. സഹോദരി: സൗപർണിക (ബി.ഡി.എസ് വിദ്യാർഥിനി, സുള്ള്യ, കർണാടക). മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.