പാൽചുരത്തിൽ ഓ​ട്ടോടാക്​സി മറിഞ്ഞ് രണ്ടു മരണം

മാനന്തവാടി: വള്ളിയൂർക്കാവ് ക്ഷേത്രോത്സവത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ഓ​ട്ടോടാക്​സി പാൽചുരത്തിൽ മറിഞ്ഞ് ഡ് രൈവറും യാത്രക്കാരിയും മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. മാനന്തവാടിയിലെ ഓട്ടോറിക്ഷ ഡ്രൈവർ ബാവലി ഷാണമംഗലം സ്വ ദേശി പാലാട്ട് ചാലിൽ കണ്ണൻ എന്ന രമേശ് ബാബു (38), യാത്രക്കാരി കണ്ണൂർ കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി കോളനി സ്വദേശിനിയും ആറളം ഫാം നാലാം ബ്ലോക്കിൽ താമസക്കാരിയുമായ ചില്ലക്ക എന്ന ശാന്ത (45) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 7.30ഓടെ പാൽചുരം ആശ്രമം വളവിലാണ്​ അപകടം. വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവത്തിൽ പങ്കെടുത്തശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരായ ശാന്തയുടെ ഭർത്താവ് രാജു (50), മകൾ സീത (35), ഭർത്താവ് സജി (40), മക്കളായ അപർണ (16), അജിത്ത് (12) എന്നിവർക്കാണ് പരിക്ക്​. ഇവരെ മാനന്തവാടി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാനന്തവാടി ജില്ല ആശുപത്രിയിൽ പോസ്​റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. രമേശി​െൻറ മൃതദേഹം ഷാണമംഗലത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ പാലാട്ട് ചാലിൽ ബാബുവി​​െൻറയും മുൻ അംഗൻവാടി അധ്യാപിക രാധയുടെയും മകനാണ്. ഭാര്യ: ദീപ. മക്കൾ: നിരഞ്​ജന (മാനന്തവാടി എൽ.എഫ് യു.പി സ്കൂൾ വിദ്യാർഥിനി), നിവേദിത, നിഹാരിക. സഹോദരങ്ങൾ: സുരേഷ്, രതീഷ് ബാബു, വനജ, വത്സല. ശാന്തയുടെ ഭർത്താവ് രാജു. മക്കൾ: സീത. രാഘവൻ. മരുമകൻ: സജി.

Tags:    
News Summary - Accident in Kottiyoor -Wayanad Pass - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.