വാഹനാപകടം: വീട്ടമ്മ മരിച്ചു

ആലുവാ :വീട്ടുജോലിക്കയായി പോകുമ്പോൾ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു.അശോകപുരം കോളനിപ്പടി നെടുംപറമ്പിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മ ണി തങ്കപ്പൻ (57) ആണ് മരിച്ചത്.

ചൊവ്വാഴ്​ച രാവിലെ 6 മണിക്ക് ആലുവാ അദ്വൈതാശ്രമം റോഡിൽ വച്ച് നടന്നു പോകുകയായിരുന്ന മണിയെ വാഹനമിടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലുവാ കാരോത്തുകുഴി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

ഏക മകൻ അരുൺകുമാർ വെൽഡറാണ്. മൃതദേഹം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്​.

Tags:    
News Summary - Accident- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.