Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ചരക്കുലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ചരക്കുലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒൻപത് മണിക്ക് എട്ടാംവളവിനും ഒൻപതാംവളവിനും ഇടയിലാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറിയും എട്ടാം വളവിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. അടിവാരം പൊലീസും വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തരും ചേർന്നുള്ള ഏറെ നേരത്തേ പ്രയത്നത്തിലൊടുവിലാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.