പാരിപ്പള്ളി: ദേശീയപാതയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ദമ്പതികൾ മരിച് ചു. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുവോണത്തിൽ ജനാർദനൻ നായരുടെ മകൻ രാഹുൽ എസ്. ന ായർ (30), ഭാര്യ സൗമ്യ (25) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11ഒാടെ പാരിപ്പള്ളി മുക്കടക്കും കടമ്പാട്ടുകോണത്തിനും മധ്യേയായിരുന്നു അപകടം. കൊട്ടിയം മൈലക്കാട് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ദമ്പതികളുടെ കാറിൽ എതിരെ വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസ് ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു.
ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊല്ലം ആയൂർ ഇളമാട് സ്വാമി നിവാസിൽ സരസ്വതിയമ്മയുടെ മകളാണ് സൗമ്യ.
രാഹുൽ പി.ഡബ്ല്യു.ഡി കാഞ്ഞിരംകോട് ഡിവിഷനിലെ ഓവർസിയറും സൗമ്യ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിയുമാണ്. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എട്ട് മാസം പ്രായമുള്ള കുട്ടിയുണ്ട്. കുട്ടിയെ വീട്ടിലാക്കിയാണ് ഇരുവരം വിവാഹത്തിന് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.