മുളക്കുളം (കടുത്തുരുത്തി): പെരുവ-പിറവം റോഡിൽ നീയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതി തൂണി ലിടിച്ച് ബന്ധുക്കളായ രണ്ടുപേർ മരിച്ചു. പാലച്ചുവട് കാവുംകട്ടയിൽ ബിനു (52), വെള്ളൂർ ഇറു മ്പയം തണ്ണിപള്ളിൽ മുണ്ടാനയിൽ അനന്തു (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.45ന് മുളക്കുളം വളപ്പിപ്പടിക്ക് സമീപമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.
ബിനുവും സഹോദരിപുത്രൻ അനന്തുവും കൂടി സഹോദരിയുടെ വെള്ളൂരുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു. അനന്തുവായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. കനത്ത മഴയിൽ റോഡിൽനിന്ന് തെന്നിമാറിയ സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബിനു പാചകക്കാരനും കൃഷിക്കാരനുമാണ്.
ഭാര്യ: കളമ്പൂർ മാടമന കുടുംബാഗം രജനി. ഏകമകൾ: അപർണ ഇലഞ്ഞി സെൻറ് സ്റ്റീഫൻ സ്കൂൾ പ്ലസ് ടു വിദ്യാർഥി. അനന്തു എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പിതാവ്: മധുസൂദനൻ (സൗദി), മാതാവ്: ഷീല. സഹോദരി: ആതിര (ഡിഗ്രി വിദ്യാർഥി, ദേവസം ബോർഡ് കോളജ് തലയോലപ്പറമ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.