ബൈ​ക്കി​ടി​ച്ച്​ കാ​ൽ​ന​ട​ക്കാ​ര​നും ബൈ​ക്ക്​ യാ​ത്രി​ക​നും മ​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​നും ബൈ​ക്ക് യാ​ത്രി​ക​നും മ​രി​ച് ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ എ​രു​മാ​ട് കൊ​ന്ന​ച്ചാ​ൽ മാ​നി​ക്കു​നി കൊ​ച്ചു​കു​ടി​യി​ൽ കെ.​ടി. സ്​​റ്റീ​ഫ​​െൻ റ മ​ക​ൻ അ​മ​ൽ സ്​​റ്റീ​ഫ​ൻ (22), കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ അ​സം സോ​നീ​പ്പൂ​ർ പൂ​ണ്ട സ്വ​ദേ​ശി സെ​യ്തു​ൽ ഇ​സ്‌​ലാ ം (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബ​ത്തേ​രി താ​ളൂ​ർ റോ​ഡി​ൽ അ​മ്മാ​യി​പ്പാ​ല​ത്ത്​ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു അ​മ​ൽ സ്​​റ്റീ​ഫ​ൻ. ഞാ​യ​റാ​ഴ്ച രാ​ത്രി ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പി​തൃ​സ​ഹോ​ദ​ര​​െൻറ മ​ക​നെ ക​ണ്ട് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം. അ​മ്മാ​യി​പ്പാ​ല​ത്ത്​ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന സെ​യ്തു​ൽ ഇ​സ്‌​ലാ​മി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും തെ​റി​ച്ചു​വീ​ണു.

സ​മീ​പ​ത്തെ ക​ട​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​നെ റോ​ഡി​ൽ വീ​ണ അ​മ​ലി​നെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​വു​ചാ​ലി​ൽ തെ​റി​ച്ചു​വീ​ണ സെ​യ്തു​ൽ ഇ​സ്‌​ലാ​മി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. അ​മ്പ​ല​വ​യ​ൽ പൊ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സെ​യ്തു​ൽ ഇ​സ്​​ലാ​മി​െൻറ മൃ​ത​ദേ​ഹം അ​സ​മി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൊ​ലീ​സ് കൈ​ക്കൊ​ണ്ടു. ഇ​ദ്ദേ​ഹം എ​ട്ടു വ​ർ​ഷ​മാ​യി വ​യ​നാ​ട്ടി​ൽ ജോ​ലി​ചെ​യ്തു​വ​രു​ന്നു. അ​മ​ലി​െൻറ പി​താ​വ്​ സ്​​റ്റീ​ഫ​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ യാ​ത്ര​യാ​യ​ത്. ഷാ​ൻ​റീ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​രി: അ​മീ​ഷ സ്​​റ്റീ​ഫ​ൻ. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും.
Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.