Posted On
date_range Updated On
date_range മലയാളി ഖസീമിൽ വാഹനാപകടത്തിൽ മരിച്ചു
ബുറൈദ: ഖസീം പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. െഎൻ അൽജുവയ്ക്കടുത്ത് കാർ ട്രെയിലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശി തോമസ് സക്കറിയ (46) ആണ് മരിച്ചത്.
ഭാര്യയെ ജോലിസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുവരുന്ന വഴി ഐൻ അൽജുവ - ഗുസൈബ റോഡിൽ വച്ച് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടനെ ഐൻ അൽജുവ സെൻട്രൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
അൽവത്വനിയ പൗൾട്രി കമ്പനിയിൽ സ്േറ്റാർ കീപ്പറായിരുന്നു. മൃതദേഹം ഐൻ അൽജുവ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: സാൻറി ജോസഫ്, മക്കൾ: സാം സക്കറിയ, സ്റ്റജിൻ സക്കറിയ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഖസീം പ്രവാസി സംഘത്തിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.