പൊലീസി​െൻറ വാഹന പരിശോധനക്കിടെ ഇരുചക്രയാത്രികൻ ടിപ്പറിനടിയിൽപെട്ട്​ മരിച്ചു

ഇരവിപുരം: പൊലീസ് വാഹനപരിശോധന നടത്തുന്നത് കണ്ട് ബ്രേക്കിട്ട സ്കൂട്ടർ യാത്രികൻ പിന്നാലെയെതത്തിയ ടിപ്പർ ലോറി യിടിച്ച് തൽക്ഷണം മരിച്ചു. കിളികൊല്ലൂർ കന്നിമ്മേൽശാന്തിനഗർ 119 റഷീദ് മൻസിലിൽ ഷംസുദീൻ- സുബൈദാ ദമ്പതികളുടെ മകൻ റഷ ീദ് (49) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30 ഒാടെ കൊല്ലം-കണ്ണനല്ലൂർ റോഡിൽ പുന്തലത്താഴം മംഗലത്ത് മഹാലക്ഷ്മി ക്ഷേത്ര ത്തിന് സമീപമായിരുന്നു അപകടം. പുന്തലത്താഴത്ത് ഹോട്ടലിലേയ്ക്ക് കോഴി ഇറച്ചി നൽകാനായി സ്കൂട്ടറിൽ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

വീട്ടുപുരയിടത്തിൽ വാടകയ്ക്ക് നൽകിയിരുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ ഇല്ലാത്തതിനാൽ പകരക്കാരനായാണ് ഷംസുദീൻ കോഴി ഇറച്ചിയുമായി പുറപ്പെട്ടത്. റഷീദ് അയത്തിൽ നിന്ന് കണ്ണനല്ലൂർ ഭാഗത്തേക്ക് പോകുന്നതിനിടെ മംഗലത്ത് മഹാലക്ഷ്മി ക്ഷേത്രത്തിനും ബീവറേജസ് ഔട്ട് ലെറ്റിനും ഇടയിലുള്ള ഒരു മരത്തിന് താഴെ കൺട്രോൾ റൂം പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. സ്കൂട്ടറിന് പിന്നാലെയെത്തിയ ടിപ്പർ ലോറി നിറുത്തുന്നതിന്​ പൊലീസ് സിഗ്നൽ നൽകി. ഇതു കണ്ട് റഷീദും സ്ക്കൂട്ടർ ഇടതു വശത്തേക്ക് ഒതുക്കി നിറുത്താൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.

തലയ്ക്ക് മാരകമായി പരിക്കേറ്റ് തൽക്ഷണം മരിച്ചു. ആറു വർഷം മുമ്പാണ്​ റഷീദ് പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലെത്തിയത്​. സംഭവസ്ഥലത്ത് പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. ഇരവിപുരം, കൊല്ലം, കൊട്ടിയം പൊലീസ് സ്​റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: റസിയ. സഹോദരി: മുംതാസ്.

Tags:    
News Summary - accident death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.