വടക്കാഞ്ചേരി ബസ് കാത്തുനിന്ന തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; 10 പേര്‍ക്ക് പരിക്ക്

പാലക്കാട്: വടക്കാഞ്ചേരി ബസ് കാത്തുനിന്ന തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി 10 പേർക്ക് പരിക്ക്. വടക്കഞ്ചേരി പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.

പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ പാലക്കാട് ജില്ലാ ആശുപത്രിയലില്‍ ചികിത്സയിലാണ്. സുന്ദരന്‍, ധനലക്ഷ്മി, തങ്കമണി എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിർമാണ തൊഴിലാളികളായിരുന്നു ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ ഇവരുടെ നേർക്ക് പാഞ്ഞുകയറുകയായിരുന്നു. എട്ടു സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് പരിക്കേറ്റത്.

Tags:    
News Summary - Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.