എ.സി. മൊയ്തീൻ ഇഡി ഓഫീസിലെത്തിയപ്പോൾ

എ.സി. മൊയ്തീൻ ഹാജരായി; നിർണായക നടപടികളിലേക്ക് ഇ.ഡി

കൊച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ മ​ന്ത്രി​യും സി.​പി.​എം നേ​താ​വു​മാ​യ എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ ഇ.ഡി.ക്ക് മുന്നില്‍ ഹാജരായി. നിയമസഭാ സമ്മേളനം ഒഴിവാക്കിയാണ് മൊയ്തീന്‍ തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ഓഫീസില്‍ എത്തിയത്.

നേരത്തെ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മൊയ്തീന്‍ ഹാജരായിരുന്നില്ല. ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ളി​ലേ​ക്ക് ഇ.​ഡി ക​ട​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പ് ഇ.​ഡി മൊ​യ്തീ​ന്‍റെ വീ​ട്ടി​ല്‍ 22 മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

നേ​ര​ത്തേ ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ച തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സി.​പി.​എം കൗ​ൺ​സി​ല​ർ അ​നൂ​പ് ഡേ​വി​സ് കാ​ട​യോ​ടും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​നോ​ടും തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​ൻ ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യുമെന്നാണ് സൂചന.

കേ​സി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശിയായ സാമ്പത്തിക ഇടപാടുകാരന്‍ പി. ​സ​തീ​ഷ്​ കു​മാ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി പി.​പി.കി​ര​ൺ എ​ന്നി​വ​രെ​ അ​റ​സ്റ്റ്​ ചെ​യ്ത​ിരുന്നു. സതീഷ് കുമാറുമായി ബന്ധമുള്ള മധു അമ്പലപുരം, ജിജോര്‍ എന്നിവരെ ആദ്യഘട്ടത്തിൽ ചോദ്യംചെയ്തിരുന്നു. തട്ടിപ്പിൽ ഇവർ ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം. അതേസമയം, ആരോപണവിധേയനായ മുന്‍ എം.പി.യെ തെളിവെടുപ്പിനായി ബുധനാഴ്ച വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

Tags:    
News Summary - A.C. Moiteen appeared in the ED office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.