തൃശൂർ: ജില്ലയിൽ കോവിഡ് 19 മൂലം ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ. 919 പേരെ ഇന്ന് നിരീക്ഷത്തിലാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർധനയുണ്ടായിട്ടില്ല. 10 പ്രദേശങ്ങളെ കണ്ടെയിൻമെൻറ് സോണുകളാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അണുവിമുക്തമാക്കുന്നതിനായി ജില്ലയിലെ പ്രധാന നഗരങ്ങളിലെ മാർക്കറ്റുകൾ രണ്ട് ദിവസം അടച്ചിടും. ചൊവ്വ, ബുധൻ ദിവസങ്ങളിലായിരിക്കും മാർക്കറ്റുകൾ അടച്ചിടുക. ക്വാറൻറീൻ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിെര കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച 25 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാല് ശുചീകരണ തൊഴിലാളികൾക്കും നാല് ചുമട്ടുതൊഴിലാളികൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തൃശൂരിൽ ഗുരുതര സാഹചര്യം നില നിൽക്കുന്നുണ്ടെന്നും വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നും ടി.എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടിരുന്നു. സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.