കുര്യൻ
Posted On
date_range Updated On
date_range മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ
ഏറ്റുമാനൂർ: മോഷണക്കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞയാൾ വർഷങ്ങൾക്കുശേഷം പിടിയിലായി. കൈപ്പുഴ മുണ്ടയ്ക്കൽ വീട്ടിൽ എം.സി. കുര്യനെയാണ് (62) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2016 ഏപ്രിലിൽ ആനമല സെന്റ് ജൂഡ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ഏറ്റുമാനൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപോയി. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.