ആമ്പല്ലൂര്‍: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വരന്തരപ്പിള്ളിയില്‍ മുന്നൂറോളം കുടുംബങ്ങള്‍ ലീഗ് വിട്ട് കോണ്‍ഗ്രസിലേക്ക്. വര്‍ഷങ്ങളായി മുസ്ലിംലീഗ് ജില്ല- മണ്ഡലം ഭാരവാഹികള്‍ തുടരുന്ന ഏകപക്ഷീയമായ നിലപാടുകളിലും അവഗണനയിലും പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ കൂട്ടരാജിയെന്ന് ലീഗ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ മുസ്ലിം ലീഗിന് വലിയ വേരോട്ടമുള്ള പാലപ്പിള്ളി- വരന്തരപ്പിള്ളി മലയോരമേഖലയിലുള്ള പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.
സ്ലിം ലീഗ് മണ്ഡലം, ജില്ല, സംസ്ഥാന ഭാരവാഹികളും, യൂത്ത് ലീഗ്, എസ്.ടി.യു, പ്രവാസി ലീഗ്, കെ.എം.സി.സി തുടങ്ങിയ സംഘടനകളിലുള്ളവരുമാണിവർ.
വരന്തരപ്പിള്ളി മുന്‍ പഞ്ചായത്ത് പ്രസിഡൻറും ലീഗ് ജില്ല കൗണ്‍സിലറുമായ ഇ.എം. ഉമ്മര്‍, എസ്.ടി.യു തോട്ടം തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ലത്തീഫ് മൂച്ചിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നത്.
പാലപ്പിള്ളി കാരികുളത്ത് വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡൻറ് എം.പി. വിന്‍സെൻറില്‍ നിന്ന് ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഇ.എം. ഉമ്മര്‍, ലത്തീഫ് മൂച്ചിക്കല്‍, അംജദ്ഖാന് പാലപ്പിള്ളി, കെ.എ. യൂസുഫ്, വി.കെ. റഫീഖ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.