അല​നേയും താഹയേയും അറിയില്ല; എൻ.ഐ.എ കേസിൽ കുടുക്കാൻ ശ്രമിക്കുന്നു- അഭിലാഷ്​ 

കോഴിക്കോട്​: പന്തീരാങ്കാവ്​ യു.എ.പി.എ കേസിലെ പ്രതികളായ അല​നേയും താഹയേയും അറിയില്ലെന്ന്​ കഴിഞ്ഞ ദിവസം മാവോവാദ ബന്ധമാരോപിച്ച്​ എൻ.ഐ.എ കസ്​റ്റഡിയി​ലെടുത്ത മാധ്യമപ്രവർത്തകൻ അഭിലാഷ്​ പടച്ചേരി. പന്തീരാങ്കാവ്​ കേസുമായി ഒരു ബന്ധവുമില്ല. 

സി.പി ഉസ്​മാനെ സഹായിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്താനാണ്​ എൻ.ഐ.എ നീക്കം നടത്തുന്നത്​. കെട്ടുകഥകളുണ്ടാക്കി കേസിൽ പെടുത്താനാണ്​ എൻ.ഐ.എ ശ്രമമെന്നും അഭിലാഷ്​ ആരോപിച്ചു. പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട്​ എൻ.ഐ.എ കഴിഞ്ഞ ദിവസം കോഴിക്കോട്ടും മലപ്പുറത്തും റെയ്​ഡുകൾ നടത്തിയിരുന്നു.

കോഴിക്കോട്ടെ വീട്ടില്‍ ഏഴ് മണിക്കൂര്‍ പരിശോധന നടത്തിയ ശേഷമാണ് അഭിലാഷിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഏറ്റുമുട്ടലിൽ വയനാട്ടിൽ വെച്ച് കൊല്ലപ്പെട്ട സി.പി ജലീലിന്‍റെ സഹോദരൻ സി.പി റഷീദിന്‍റെ വീട്ടിലും പരിശോധനകൾ നടന്നു. ഒന്‍പത് മൊബൈൽ ഫോൺ, രണ്ട് ലാപ്പ്ടോപ്പുകൾ ഇ റീഡർ, ഹാർഡ് ഡിസ്ക്, സിം കാർഡുകൾ മെമ്മറി കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കോഴിക്കോട് ചെറുകുളത്തൂരിനടുത്ത്​ പെരിയങ്ങാട്ട്​ നടന്ന റെയ്​ഡിൽ രണ്ട്​ പേരെയും എൻ.ഐ.എ കസ്​റ്റഡിയിലെടുത്തിരുന്നു.  

Tags:    
News Summary - Abilash padacheri press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.