കൊച്ചി: മഹാരാജാസ് കോളജിൽ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. അക്രമിസംഘത്തിന് സഹായം നൽകിയ മട്ടാഞ്ചേരി സ്വദേശി അനസാണ് അറസ്റ്റിലായത്. ഇയാൾ പോപുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡൻറാണെന്ന് െപാലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മഹാരാജാസ് കോളജിലെ വിദ്യാർഥി മുഹമ്മദിനെ ഫോണിൽ ബന്ധപ്പെട്ട ഒരാളെ ആലപ്പുഴയിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
അതിനിടെ, അഭിമന്യുവിനൊപ്പം കുത്തേറ്റ് ചികിത്സയിലുള്ള അർജുെൻറ മൊഴിയെടുത്തു. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ അർജുൻ ആശുപത്രിയിൽ തുടരും. അതേസമയം, മൊഴിയെ സംബന്ധിച്ചോ കേസിെൻറ മറ്റ് വിശദാംശങ്ങളോ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
കേസിൽ മുഖ്യപ്രതിയിലേക്കുള്ള തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അഭിമന്യുവിന് കുത്തേറ്റ സ്ഥലത്തിന് സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങളിൽനിന്ന് അക്രമിസംഘത്തെ തിരിച്ചറിയാൻ സാധിച്ചേക്കുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ. ഇതുവരെ അറസ്റ്റിലായവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോൺകാളുകൾ ഉൾപ്പെടെ സൈബർ സെൽ പരിശോധിക്കുന്നുണ്ട്. സംഭവദിവസം വിളിച്ചുവരുത്തുകയായിരുെന്നന്ന ആരോപണങ്ങളെത്തുടർന്ന് അഭിമന്യുവിെൻറ ഫോണിലേക്ക് വന്നതും പോയതുമായ വിളികളും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.