?????????????????? ?????????? ?????????????? ???????????????????????????? ?????????????? ?????????????

ചുവരെഴുത്തിൽ തുടങ്ങി കത്തിക്കുത്തിൽ അവസാനിച്ച ക്രൂരത 

കൊ​ച്ചി: മ​ത്സ​രി​ച്ചു​ള്ള ചു​വ​രെ​ഴു​ത്തും തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​വു​മാ​ണ് അ​ഭി​മ​ന്യു​വി​​െൻറ ജീ​വ​നെ​ടു​ത്ത ക്രൂ​ര​ത​യോ​ള​മെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച മ​ഹാ​രാ​ജാ​സി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​മാ​യി​രു​ന്നു. ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന പോ​സ്​​റ്റ​റു​ക​ൾ പ​തി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. നേ​ര​ത്തേ ബു​ക്ക്​ ചെ​യ്​​ത ചു​വ​രു​ക​ളി​ൽ കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ എ​ഴു​തി​യെ​ന്നാ​ണ് എ​സ്.​എ​ഫ്.​ഐ ആ​രോ​പി​ക്കു​ന്ന​ത്. ര​ണ്ടു​കൂ​ട്ട​രും മ​ത്സ​രി​ച്ച് പോ​സ്​​റ്റ​റു​ക​ൾ നീ​ക്കി​യ​ത് വാ​ക്​​ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി. കാ​മ്പ​സ് ഫ്ര​ണ്ടി​​െൻറ ചു​വ​രെ​ഴു​ത്തി​നൊ​പ്പം ‘വ​ർ​ഗീ​യ സം​ഘ​ട​ന തു​ല​യ​ട്ടെ’ എ​ന്ന്​ എ​ഴു​തി​യ​തോ​ടെ ത​ർ​ക്ക​ത്തി​​െൻറ ദി​ശ മാ​റു​ക​യാ​യി​രു​ന്നു. 

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ കോ​ള​ജി​​െൻറ പി​റ​കി​ലെ ഗേ​റ്റി​ന്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ചെ​റി​യ ത​ർ​ക്കം പ​റ​ഞ്ഞു​തീ​ർ​ത്തെ​ന്ന ധാ​ര​ണ​യി​ൽ ഇ​രു​കൂ​ട്ട​രും പി​രി​ഞ്ഞു. എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ചു​വ​രെ​ഴു​ത്ത് തു​ട​രു​ന്ന​തി​നി​ടെ കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​നി​ന്ന്​ കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യെ​ത്തി. 12.30ഒാ​ടെ വീ​ണ്ടും ത​ർ​ക്ക​മു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ വ​ഴി​മാ​റു​ന്ന​താ​യി തോ​ന്നി​യ​തോ​ടെ കോ​ള​ജി​ലു​ണ്ടാ​യി​രു​ന്ന എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ഹോ​സ്​​റ്റ​ൽ സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ അ​ഭി​മ​ന്യു​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു. ലോ​ക​ക​പ്പ് മ​ത്സ​രം ക​ണ്ടു​കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ഭി​മ​ന്യു കോ​ള​ജി​ലേ​ക്കെ​ത്തി. കൈ​യി​ൽ പ​ട്ടി​ക​ക്ക​ഷ്​​ണ​ങ്ങ​ളു​മാ​യാ​ണ് സം​ഘം എ​ത്തി​യ​ത്. ക​ത്തി ഉ​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് ഇ​രു​പ​തോ​ളം കാ​മ്പ​സ് ഫ്ര​ണ്ട്, എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്. ഇ​ത്​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ചി​ത​റി​യോ​ടി. അ​തി​നി​ടെ​യാ​ണ് അ​ഭി​മ​ന്യു, അ​ർ​ജു​ൻ, വി​നീ​ത് എ​ന്നി​വ​ർ​ക്ക് കു​ത്തേ​റ്റ​ത്. 

കു​ത്തേ​റ്റി​ട്ടും ഓ​ടി​യ അ​ഭി​മ​ന്യു കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ണു. ത​ട്ടി​വീ​ണ​താ​കാ​മെ​ന്നു​ക​രു​തി സു​ഹൃ​ത്തു​ക്ക​ൾ പൊ​ക്കി​യെ​ടു​ത്ത​പ്പോ​ഴാ​ണ് നെ​ഞ്ചി​ൽ കു​ത്തേ​റ്റ​ത്​ കാ​ണു​ന്ന​ത്. ര​ക്തം ശ​ക്തി​യാ​യി പ്ര​വ​ഹി​ക്കു​ന്ന​നി​ല​യി​ൽ അ​ഭി​മ​ന്യു​വി​നെ കൈ​യി​ലേ​ന്തി തൊ​ട്ട​ടു​ത്ത എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചു. അ​ക്ര​മ​ത്തി​നു​ശേ​ഷം കാ​മ്പ​സ് ഫ്ര​ണ്ട്, എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എം.​ജി റോ​ഡ് ക​ട​ന്ന് സൗ​ത്ത് റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്ക്​ ഒാ​ടി​യ മൂ​ന്നു​പേ​രെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ അ​ർ​ജു​നെ​യും വി​നീ​തി​നെ​യും മെ​ഡി​ക്ക​ൽ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വി​നീ​തി​നെ ചി​കി​ത്സ​ക്കു​ശേ​ഷം വി​ട്ട​യ​ച്ചു. ശ്വാ​സ​കോ​ശ​ത്തി​ന്​ മു​റി​വേ​റ്റ അ​ർ​ജു​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റ്റി.


മറഞ്ഞത് മഹാരാജാസിൻെറ ചിരി 

കൊച്ചി: ചിരിക്കുന്ന മുഖം, ശാന്ത പ്രകൃതം... അഭിമന്യുവിനെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും ആദ്യ വാചകങ്ങൾ. ഫേസ്ബുക്കിലെ ചിത്രങ്ങളും അത് ശരിവെക്കുന്നു. ഉള്ളുലക്കുന്ന ജീവിതാനുഭവങ്ങൾക്കിടയിലും നല്ല നാളെയെക്കുറിച്ച പ്രതീക്ഷകളായിരുന്നു അഭിമന്യുവിനെ എപ്പോഴും ചിരിക്കാൻ പ്രേരിപ്പിച്ചിരുന്നത്. സഹായമനസ്കതയും നിറഞ്ഞ സ്േനഹവും കൂടിയായപ്പോൾ ആ ചിരി എല്ലാവർക്കും ഇഷ്​ടപ്പെട്ടു. തിങ്കളാഴ്ച ചിരിമറഞ്ഞ മുഖവുമായി അഭിമന്യുവിനെ മഹാരാജാസിൽ കൊണ്ടുവന്നപ്പോൾ കൂടിനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞതും വാക്കുകൾ ഇടറിയതും അതുകൊണ്ടായിരുന്നു. 

ബി.എസ്​സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർഥിയായിരുന്നെങ്കിലും കാമ്പസിൽ സജീവമായിരുന്നു അഭിമന്യു. ജീവിത പ്രാരബ്​ദങ്ങളെ സൗകര്യപൂർവം വിസ്മരിച്ച് സൗഹൃദങ്ങളുടെ കരുത്തിൽ പഠനത്തിലും കലാലയ, സേവന പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു. അതിനാൽ, പുതിയ അധ്യയന വർഷത്തി​െൻറ ആരംഭദിനത്തിലെത്തിയ മരണവാർത്ത പലരെയും ഉലച്ചു. സഹപാഠികളുടെ ദുഃഖം പലപ്പോഴായി അണപൊട്ടി. പെൺകുട്ടികൾ കരച്ചിലടക്കാൻ പാടുപെട്ടു. അഭിമന്യുവിനെക്കുറിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പലപ്പോഴും കണ്ണീരിലാണ് അവസാനിച്ചത്. ഒന്നും പറയാനാകാതെ പലരും തളർന്നിരുന്നു. 

അധ്യാപകർക്കും ദുഃഖം മറച്ചുവെക്കാനായില്ല. മൃതദേഹം പൊതുദർശനത്തിനുവെച്ച ഓഡിറ്റോറിയത്തിൽനിന്ന്​ പൊട്ടിക്കരഞ്ഞാണ് കെമിസ്ട്രി വകുപ്പിലെ അധ്യാപികയും എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ കോഒാഡിനേറ്ററുമായ സി.എസ്. ജൂലിചന്ദ്ര പുറത്തിറങ്ങിയത്. എൻ.എസ്.എസി​െൻറ വളൻറിയർ സെക്രട്ടറിയായിരുന്നു അഭിമന്യു. പക്ഷേ, കോളജിലെ എല്ലാ കാര്യത്തിനും അഭിമന്യുവി​െൻറ സഹായമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കെമിസ്ട്രി വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിച്ച റിഫ്രഷ്മ​െൻറ് കോഴ്സി​െൻറ സംഘാടനത്തിലുമുണ്ടായിരുന്നു. മോഡൽ പരീക്ഷക്കിടെയാണ്​ പോസ്​റ്ററും ഫ്ലക്സും തയാറാക്കാനും പതിക്കാനുമൊക്കെയായി അഭിമന്യു ഓടിനടന്നതെന്നും ജൂലിചന്ദ്ര പറഞ്ഞു. 

കോളജിലെ വിദ്യാർഥിക്കോ ബന്ധുവിനോ രക്തം ആവശ്യമായിവന്നാലും ചികിത്സ സഹായത്തിനും ഓടിനടന്നിരുന്നത് അഭിമന്യുവായിരുന്നെന്ന് അധ്യാപിക ലജി പറഞ്ഞു. തിങ്കളാഴ്ച പ്രാക്ടിക്കൽ പരീക്ഷയുള്ളതിനാലാണ് തിരക്കിനിടെയും അവൻ ഓടിയെത്തിയത്. സ്‌കൂൾതലത്തിലും നാട്ടിലുമൊക്കെ നടക്കുന്ന പ്രസംഗ മത്സരങ്ങളില്‍ വിജയിയായിരുന്ന അഭിമന്യു മികച്ച സംഘാടകനായിരുന്നെന്ന് ചരിത്ര വിഭാഗം അധ്യാപകന്‍ സന്തോഷ് ടി. വര്‍ഗീസും പറഞ്ഞു. 


ഈ പാട്ടിനൊപ്പം നിന്നെയും ഞങ്ങൾ മറക്കില്ല...
കൊച്ചി: നാടൻപാട്ടുകൊണ്ട് കാമ്പസിനെ കീഴ്പ്പെടുത്തിയ വിദ്യാർഥിയായിരുന്നു അഭിമന്യു. ശബ്​ദസൗകുമാര്യമായിരുന്നില്ല അഭിമന്യുവിനെ കാമ്പസി​െൻറ ഗായകനാക്കിയത്. സ്വന്തമായി ചിട്ടപ്പെടുത്തിയതും ജനകീയവുമായ പാട്ടുകളായിരുന്നു അഭിമന്യുവി​േൻറത്​.  ഫേസ്ബുക്കിലും വാട്സ്​ആപ്പിലുമൊക്കെ അത് നിറഞ്ഞുകേട്ടു. 

ഹോസ്​റ്റൽ മുറിയിലും കാമ്പസ് ഇടനാഴികളിലുമൊക്കെയായി ആലപിച്ച ഗാനങ്ങൾ സുഹൃത്തുക്കൾ മൊബൈലിൽ ഷൂട്ട് ചെയ്താണ് അപ്​ലോഡ് ചെയ്തിരുന്നത്. ‘പെണ്ണേ എടി പെങ്കൊച്ചേ... നീ എന്നെ മറന്നില്ലേ... എന്നു തുടങ്ങി ആദ്യദിനം നിനക്ക് ചുരിദാർ വാങ്ങി നൽകിയത് ഞാനാണെന്ന കാര്യം മറക്കല്ലേ...’ എന്ന്​ അവസാനിക്കുന്ന ഗാനം തിങ്കളാഴ്ച മൊബൈലുകൾതോറും കറങ്ങി. ഇതുവരെ ചെറുചിരിയോടെ പാട്ടുകേട്ടിരുന്നവർ പക്ഷേ, വല്ലാത്ത നൊമ്പരത്തോടെയാണത് കേട്ടതെന്നുമാത്രം. 

അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരുമൊക്കെ അത് വീണ്ടും വീണ്ടും കേട്ടു. ലഭിക്കാത്തവർ മറ്റ്​ പലരിൽനിന്നും പാട്ട് ഷെയർ ചെയ്തെടുക്കുന്നതും കാണാമായിരുന്നു. അഭിമന്യുവിനെയും അവ​​െൻറ പാട്ടിനെയും തങ്ങൾക്കൊരിക്കലും മറക്കാനാവില്ലെന്ന മഹാരാജാസി​​െൻറ സാക്ഷ്യപ്പെടുത്തൽകൂടിയായിരുന്നു അത്. 


പ്രവേശനോത്സവ ദിനത്തിൽ മടക്കയാത്ര
കൊച്ചി: തിങ്കളാഴ്ച മഹാരാജാസ് കോളജിനെ സംബന്ധിച്ചിടത്തോളം ഉത്സവത്തി​േൻറതാകേണ്ടതായിരുന്നു. ബിരുദ പഠനത്തി​െൻറ ആദ്യദിനം. നവാഗതർക്കു മുന്നിൽ സീനിയേഴ്സ് താരങ്ങളാകുന്ന ദിനം. അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഒരുവർഷം മുമ്പ് ഇതുപോലൊരു ദിനം അച്ഛ​​െൻറ കൈപിടിച്ച് കാമ്പസി​െൻറ തണലിലേക്ക്​ ചേക്കേറിയവൻ എല്ലാവരെയും തീരാദുഃഖത്തിലാഴ്ത്തിയാണ്​ മടങ്ങിപ്പോയത്​. 

പ്രവേശനോത്സവം നടക്കേണ്ടിയിരുന്ന മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തി​െൻറ വേദിയില്‍ കൂട്ടുകാര്‍ ചേര്‍ത്തിട്ട ​െഡസ്‌കിലാണ് അഭിമന്യുവിനെ കിടത്തിയത്. തോരണങ്ങളും അലങ്കാരങ്ങളുമൊക്കെ കാണാമായിരുന്നു. കാമ്പസിലെ സജീവസാന്നിധ്യമായ കൂട്ടുകാരനെ കാണാൻ കണ്ണീരടക്കി ഓരോരുത്തരായെത്തി. ‘എൻ മയിലേ... നാൻ പെറ്റ മകനേ..’ എന്ന് അലമുറയിട്ട് അമ്മ ഭൂപതി. ഇടക്കിടെ പേരുചൊല്ലി വിളിച്ചും തളർന്നും കുത്തിയിരിക്കുന്ന അച്ഛൻ മനോഹരൻ, സഹോദരങ്ങൾ. ഈറനണിയാത്ത കണ്ണുകളോടെ ആർക്കുമത് കാണാനാവില്ലായിരുന്നു. മഹാരാജാസ് കോളജി​െൻറ ചരിത്രത്തിൽ രക്തംകൊണ്ടു ചുവന്ന ആദ്യ പ്രവേശനോത്സവമായി തിങ്കളാഴ്ച മാറി.  

എസ്.എഫ്.ഐ ഇടുക്കി ജില്ല കമ്മിറ്റിയംഗമായ അഭിമന്യു ഡി.വൈ.എഫ്.ഐ. സമ്മേളനത്തില്‍ പങ്കെടുക്കാനാണ് വട്ടവടയിലേക്കു പോയത്. തിങ്കളാഴ്ച പ്രാക്ടിക്കൽ പരീക്ഷയും പ്രവേശനോത്സവവും ഉള്ളതിനാൽ ഞാ‍യറാഴ്ച വൈകീട്ടോടെ അവിടെനിന്ന്​ പോന്നു. ലോറിയിലും പച്ചക്കറി വണ്ടിയിലുമൊക്കെയായി ഹോസ്​റ്റലിലെത്തി. ഫുട്ബാൾ പ്രേമിയായിരുന്നതിനാൽ ലോകകപ്പ് മത്സരത്തി​െൻറ സമയവും കണക്കുകൂട്ടിയായിരുന്നു യാത്ര. പക്ഷേ ചുവരെഴുത്തിൽ തുടങ്ങിയ തർക്കം അഭിമന്യുവി​െൻറ സ്വപ്നങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിച്ചു. 

അഭിമന്യു: മഹാരാജാസിലെ ആദ്യ രക്തസാക്ഷി; ജില്ലയിൽ രണ്ടാമത്തേതും
കൊച്ചി: ജില്ലയിലെ രണ്ടാമത്തെ വിദ്യാർഥി രക്തസാക്ഷിയാണ് അഭിമന്യു. മഹാരാജാസ് കോളജിലെ ആദ്യത്തേതും. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിലെ വിദ്യാർഥി നേതാവായിരുന്ന പി.കെ. രാജനാണ് ഇതിനുമുമ്പ് അക്രമത്തിൽ കൊല്ലപ്പെട്ടത്. 1979 ഫെബ്രുവരി 24നാണ‌് പാലക്കാട‌് പട്ടാമ്പി സ്വദേശിയായ പി.കെ. രാജനെ ആയുർവേദ കോളജിൽ കെ.എസ‌്‌.യു പ്രവർത്തകർ ഇല്ലാതാക്കിയത്. അടച്ചിട്ട‌ ക്ലാ‌സ‌് മുറിയിൽ ചുവരിനോടു ചേർത്തുനിർത്തി  കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

കോളജിലെ എസ‌്.എഫ‌്.ഐ യൂനിറ്റ‌് സെക്രട്ടറിയായിരുന്നു രാജൻ. തെരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് രാജന്​ വിനയായത്. കോളജ‌ിലെ വിദ്യാർഥിയും എസ‌്.എഫ‌്.ഐ തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറിയുമായിരുന്ന ഡോ. ബേബി കൃഷ‌്ണനെ തേടിയെത്തിയ അക്രമികൾക്ക് ഇരയാകുകയായിരുന്നു രാജൻ. 30 കുപ്പി രക്തം നൽകിയിട്ടും രാജ​​െൻറ ജീവൻ രക്ഷിക്കാനായില്ല. 1973ൽ മഹാരാജാസ‌് കോളജിൽ ലക്ഷദ്വീപ് സ്വദേശി മുത്തുക്കോയ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം വിദ്യാർഥിയല്ലായിരുന്നു. ലക്ഷദ്വീപുകാരായ വിദ്യാർഥികളെ കാണാനെത്തിയ മുത്തുക്കോയയെ തോമസ് ഐസക്കാണെന്ന് ധാരണയിൽ ആളുമാറി കൊല്ലുകയായിരുന്നു. കേസിലെ പ്രതികൾ പിന്നീട് ശിക്ഷിക്കപ്പെട്ടു. 

സൈമൺ ബ്രിട്ടോയാണ് കാമ്പസ് അക്രമത്തി​െൻറ ജീവിക്കുന്ന രക്തസാക്ഷിയായി അറിയപ്പെടുന്നത്. 1983ൽ മഹാരാജാസിലാണ് അദ്ദേഹത്തിന്​ കുത്തേറ്റത്. കെ.എസ്.യു, ഐ.എൻ.ടി.യു.സി പ്രവർത്തകരായിരുന്നു അക്രമത്തിനുപിന്നിൽ. നട്ടെല്ലിന‌് മാരകമായി കുത്തേറ്റ ബ്രിട്ടോയുടെ അരക്കുതാഴെ തളർന്നു. അതേമുറ്റത്താണ് ബ്രിട്ടോയുടെ സഹചാരിയായ അഭിമന്യുവും പിടഞ്ഞുവീണത്. 

Tags:    
News Summary - Abhimanyu murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.