ന്യൂഡൽഹി: പൂർണ ആരോഗ്യം വീണ്ടെടുത്താൽ ഉടനെ കടലിൽ തിരിച്ചെത്തുമെന്ന് ഗോള്‍ഡന്‍ ഗ് ലോബ് പായ്വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തിൽപെട്ട മലയാള ി നാവികൻ അഭിലാഷ് ടോമി. 80 ശതമാനം ആേരാഗ്യവും വീെണ്ടടുത്തു. ആറു മാസത്തോടെ എല്ലാം ശരിയ ാവും. അതു കഴിഞ്ഞ് കടലിലേക്കുതന്നെ മടങ്ങണം. 2022ൽ നടക്കുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തി ൽ പെങ്കടുക്കുമെന്നും വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അഭിലാഷ് ടോമി പറഞ്ഞു. ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3300 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടത്തിൽപെട്ടത്. മണിക്കൂറില്‍ 140 കിലോമീറ്റർ വേഗത്തിൽ അടിച്ച കാറ്റിൽ വഞ്ചിയുടെ പായ്മരം ഒടിയുകയും തുടര്‍ന്ന് ദേഹത്തേക്ക് വീഴുകയും ചെയ്തു.
കടുത്ത ആഘാതമാണ് അതേല്പിച്ചത്. നടക്കാന്‍ സാധിക്കില്ലെന്ന് അതോടെ ബോധ്യപ്പെട്ടു. അപകടത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിട്ടിരുന്നില്ല. അപകടത്തിൽപെട്ടപ്പോൾ അനാവശ്യചിന്തകളിൽ നിന്ന് വിട്ടുനിൽക്കാൻ മനസ്സിനെ പാകപ്പെടുത്തി. മാലാഖമാരെ പോലെയാണ് ഫ്രഞ്ച് കപ്പലായ ഒസിരിസിലെ ജീവനക്കാർ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നിയോഗം ഗോവയിലേക്കാണ്. മുംെബെയിലായിരുന്നു ആയുര്‍വേദ ചികിത്സ. അപകടഘട്ടത്തിലും തരണം ചെയ്തു വന്ന പരീക്ഷണകാലത്തും ഒപ്പംനിന്ന കുടുംബം, സേന, തുടങ്ങി എല്ലാവരോടും നന്ദിയുണ്ടെന്ന് അഭിലാഷ് പറഞ്ഞു. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശി അഭിലാഷിെൻറ പിതാവ് ചാക്കോ ടോമി നാവികസേനയില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. ഉര്‍മിമാലയാണ് ഭാര്യ.
2018 ജൂൈല ഒന്നിനാണ് ഫ്രാന്‍സിലെ സാബ്ലോ ദൊലാന്‍ തീരത്തുനിന്ന് തുരീയ എന്ന പായ്വഞ്ചിയില് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പര്യടനം ആരംഭിച്ചത്. സെപ്റ്റംബർ 21ന് അപകടത്തിൽെപ്പട്ട അദ്ദേഹെത്ത മൂന്നു ദിവസമെടുത്തു രക്ഷപ്പെടുത്താൻ. ഒസിരിസ് കപ്പലിലെ ജീവനക്കാർ ആംസ്റ്റർ ഡാം ദ്വീപിലെത്തിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ വിശാഖപട്ടണത്തെത്തി. മുംബൈയിലും മറ്റുമായി തുടർചികിത്സയിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.