ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം - സമദാനി എം.പി

മലപ്പുറം: ലക്ഷദ്വീപ് നിവാസികളിൽ അമർഷവും പ്രതിഷേധവും സൃഷ്ടിക്കുന്ന നടപടികളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് അബ്ദുസമദ് സമദാനി എം.പി. കുറ്റകൃത്യം കുറവായ ദ്വീപുകളിൽ ഗുണ്ടാ ആക്ട് നടപ്പാക്കാനുള്ള നീക്കം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പ്രവസ്താവനയിൽ പറഞ്ഞു.

കൊറോണ വ്യാപനത്തിൽ വളരെ സുരക്ഷിതമായി നിലകൊണ്ട പ്രദേശങ്ങളിൽ മുൻനിരയിലായിരുന്നു ലക്ഷദ്വീപ്. എന്നാൽ അവിടെ നടപ്പാക്കിയ പുതിയ ഭരണപരിഷ്കാരങ്ങൾ മഹാമാരിയുടെ വ്യാപനം ത്വരിതപ്പെടുത്തിയതിെൻറ ഉത്കണ്ഠയിലാണ് ജനങ്ങൾ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ദ്വീപിലെ പോസിറ്റീവിറ്റി നിരക്ക് മുൻനിലയിൽ നിന്ന് കുത്തനെ ഉയർന്നു.

മുൻ അഡ്മിനിസ്ട്രേറ്റർ നിഷ്ഠയോടെ നടപ്പാക്കിയിരുന്ന ആറ് ദിവസത്തെ ക്വാറൻറീൻ നിലനിന്നപ്പോൾ ഒരു വർഷത്തോളം കോവിഡിനെ അകറ്റിനിർത്താൻ ജനങ്ങൾക്ക് സാധിച്ചു. എന്നാൽ ആ അന്തരീക്ഷമാണ് ഇപ്പോൾ തകിടം മറിഞ്ഞിരിക്കുന്നതെന്നും ജനവികാരം മാനിച്ച് ഈ നടപടികൾ പിൻവലിക്കാനും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Abdussamad Samadani statement about lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.