പരിമിതികളുടെയും പ്രതിസന്ധികളുടെയും ഇടയിലെ വിജയത്തിന് അഭിനന്ദനങ്ങള്‍- അബ്ദുന്നാസിര്‍ മഅ്ദനി

ബംഗളൂരു: പരിമിതികളുടെയും പ്രതിസന്ധികളുടെയും ഇടയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുകയും വിജയിപ്പിക്കുകയും ചെയ്ത കേരളീയര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്ന് പി.ഡി.പി ചെയ്ര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി പ്രസ്താവനയില്‍ പറഞ്ഞു.

ആലപ്പുഴ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നേരത്തെ മത്സരിച്ച് ജയിച്ചിടത്ത് തുടര്‍ച്ച നിലനിര്‍ത്താന്‍ പി.ഡി.പി ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പ്രാവിശ്യം തുടര്‍ച്ചയായി മത്സരിച്ച് ജയിച്ച കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ എതിര്‍സ്ഥാനര്‍ത്ഥികള്‍ക്ക് മുഴുവന്‍ ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് (771 വോട്ട്) ഇത്തവണയും പി.ഡി.പി സ്ഥാനാര്‍ത്ഥി ജയിച്ചത് ജനപ്രതിനിധികള്‍ എന്ന നിലയില്‍ ജനങ്ങളോടുള്ള ഉത്തരാവാദിത്വം കൃത്യമായി നിര്‍വഹിച്ചത് മൂലമാണെന്നത് വ്യക്തമാണ്.

മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസ്സിപ്പാലിറ്റി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും കാസര്‍ഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഉണ്ടാക്കിയ പ്രദേശിക നീക്കുപോക്കുകളിലൂടെ ലഭിച്ച വിജയവും ശ്രദ്ധേയമാണ്.സംസ്ഥാനത്ത് പി.ഡി.പി ജയിച്ച സ്ഥലങ്ങളില്‍ ജനങ്ങളോടുള്ള ഉത്തരാവാദിത്വം പൂര്‍ണ്ണമായി നിര്‍വഹിച്ച് മുന്നോട്ട് പോകുമെന്നും പി.ഡി.പി ചെയ്ര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി പ്രസ്താവനയിൽ പറഞ്ഞു

Tags:    
News Summary - Abdul Nazer Mahdani statement election pdp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.