ഭരണാധികാരികളുടെ നിസ്സംഗത തെരുവുനായകളോട് പറഞ്ഞു നോക്കാം; തെരുവുനായ പ്രതിനിധികളോട് സംസാരിക്കാൻ എ.എ.പി കൊല്ലം ജില്ല കമ്മിറ്റി

കൊല്ലം: തെരുവുനായ പ്രശ്നത്തിൽ അധികൃതർ കാണിക്കുന്ന നിസ്സംഗതയിൽ വേറിട്ട പ്രതിഷേധവുമായി ആം ആദ്മി പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റി. പ്രതിഷേധം ജൂലൈ 13 ഞായറാഴ്ച കൊല്ലം ബീച്ചിലാണ് നടക്കുക. അതിനു ശേഷം മറ്റ് സ്ഥലങ്ങളിലും തുടർ പ്രതിഷേധം സംഘടിപ്പിക്കും.

ഭരണാധികാരികളുടെ നിസ്സംഗത തെരുവുനായകളോട് പറഞ്ഞു നോക്കാം എന്നാണ് പ്രതിഷേധം സംബന്ധിച്ച് എ.എ.പി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ​​''പട്ടികളേ...ഞങ്ങളുടെ കുട്ടികളെ കടിക്കരുത്. എ.എ.പി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവുനായ പ്രതിനിധികളോട് സംസാരിക്കുന്നു'' എന്ന പോസ്റ്ററും പങ്കു​വെച്ചിട്ടുണ്ട്. 


Full View


Tags:    
News Summary - AAP protests against the stray dog issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.