തൃശൂർ: എണ്ണം പറഞ്ഞ ഏതാനും സ്ഥാനാർഥികളെ മത്സരിപ്പിച്ച് സാമാന്യം ഭേദപ്പെട്ട വോട്ട് വാങ്ങിയ 2014ലെ തെരഞ്ഞെടുപ്പ് പോലെയല്ല കേരളത്തിൽ ഇത്തവണ ആം ആദ്മി പാർട്ടിയുെട കാ ര്യം. മത്സരിക്കാൻ ഒരുെമ്പട്ടാൽതന്നെ പ്രചാരണത്തിന് പണമില്ല.
ഇനി, അത് ഒപ്പിക്കാമെന്ന് വെച്ചാൽ ഒാടിനടക്കാൻ പഴയതുപോലെ വളൻറിയർമാരില്ല. അതുകൊണ്ട്, 2014ൽ സംസ്ഥാനത്ത് രണ്ടേകാൽ ലക്ഷം വോട്ട് പിടിച്ചതിെൻറ ‘മിന്നുന്ന സ്മരണയിൽ’കഴിഞ്ഞു കൂടാനാണ് ഇത്തവണ പരിപാടി. എന്നുവെച്ച് വെറുതെയിരിക്കില്ല, മോദിക്കും കൂട്ടർക്കും ഉപകാരപ്പെടുന്നതെല്ലാം തട്ടിത്തെറിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്യും.
പ്രശസ്ത പത്രപ്രവർത്തക അനിത പ്രതാപും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫുമായിരുന്നു കഴിഞ്ഞ തവണ ആം ആദ്മിയുടെ സ്റ്റാർ സ്ട്രൈക്കർമാർ. അനിത പ്രതാപ് എറണാകുളത്ത് അമ്പത്തയ്യായിരത്തോളം വോട്ട് പിടിച്ചപ്പോൾ സാറാ ജോസഫ് നാൽപത്തയ്യായിരത്തോളം വോട്ട് നേടി നാലാം സ്ഥാനത്തെത്തി.
മോദി ഭരണം ഇനിയരുത് എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. ആം ആദ്മി പിടിക്കുന്ന ഒരു വോട്ടുപോലും എൻ.ഡി.എക്ക് ഗുണമാകാൻ ഇടയാകരുത് എന്ന കെജ്രിവാൾ ലൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.