കോഴിക്കോട് : ആധാർ അധിഷ്ഠിത യൂനിക് തണ്ടപ്പേർ നടപ്പാക്കുന്നതിന് സർക്കാർ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഓരോ പൗരനും സംസ്ഥാനം മുഴുവൻ ബാധകമാവകുന്ന രീതിയിലാണ് ആധാർ അധിഷ്ഠിത യൂനിക് തണ്ടപ്പേർ നടപ്പാക്കുന്നത്. സോഫ്റ്റ് വെയറിൽ ഭൂവുടമകളുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കും.
* ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിലൂടെ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് www.revenue.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായോ, ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ നേരിട്ട് എത്തി ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈയിൽ ലഭിക്കുന്ന ഒ.ടിപി വഴിയോ, വില്ലേജ് ഓഫിസിലെ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം.
* ഈ മാസം 16 മുതൽ ഒരു വർഷത്തേക്ക് മൊബൈയിൽ ലഭിക്കുന്ന ഒ.ടി.പി വഴി ആധാറുമായി ബന്ധിപ്പിക്കാം.
* അപേക്ഷ ലഭിച്ചാൽ വില്ലേജ് ഓഫിസർ പരിശോധിച്ച് 12 അക്ക യൂനിക് തണ്ടപ്പേർ അനുവദിക്കും.
* യൂനിക് തണ്ടപ്പേർ നമ്പർ അനുവദിച്ചാൽ ആധാരത്തിൽ രേഖപ്പെടുത്തും.
* ആധാർ നമ്പർ ഇല്ലാത്ത ഭൂമിക്ക് നിലവിൽ ലഭ്യമായിട്ടുള്ള തണ്ടപ്പേർ അക്കൗണ്ട് തുടരുകയും ആധാർ നമ്പർ ലിഭിക്കുന്ന മുറക്ക് തണ്ടപ്പേർ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം.
* നിശ്ചിത മാതൃകയിൽ യൂനിക്ക് തണ്ടപ്പേർ അനുവദിച്ചിട്ടുള്ള ഭൂവുടമകൾക്ക് യൂനിക്ക് അനുവദിക്കും.
* നിലവിൽ തണ്ടപ്പേർ പകർപ്പിന് ഈടാക്കുന്ന തുക യൂനിക് തണ്ടപ്പേർ പകർപ്പിനും ഈടാക്കും.
* ഭൂമിയുടെ രജിസ്ട്രേഷൻ സമയത്ത് യൂനിക്ക് തണ്ടപ്പേർ നിലവിലുള്ള കേസുകളിൽ അത് ഉൾപ്പെടുത്തും. അതിനായി റവന്യൂ രജിസ്ട്രേഷൻ വകുപ്പുൾ നടപടി സ്വീകരിക്കണമെന്നാണ് സർക്കാർ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.