കോഴിക്കോട്: ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറായി എസ്. സതീഷും (എറണാകുളം) സെക്രട്ടറിയായി എ.എ. റഹീമും (തിരുവനന്തപുരം) തിരഞ്ഞെടുക്കപ്പെട്ടു. എസ്.കെ. സജീഷ് (കോഴിക്കോട്) ആണ് ട്രഷറർ. ബുധനാഴ്ച സമാപിച്ച 14ാം സംസ്ഥാന സമ്മേളനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്.
മനു സി. പുളിക്കൻ, കെ. പ്രേംകുമാർ, കെ.യു. ജനീഷ്കുമാർ, ഗ്രീഷ്മ അജയ്ഘോഷ്, എം. വിജിൻ (വൈസ് പ്രസി), പി. നിഖിൽ, കെ. റഫീഖ്, പി.ബി. അനൂപ്, ചിന്ത ജെറോം, വി.കെ. സനോജ് (ജോ. സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ. പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്ത 16 യുവതികൾ ഉൾപ്പടെ 90 അംഗ സംസ്ഥാന കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സമ്മേളനത്തിെൻറ നാലാം ദിവസമായ ബുധനാഴ്ച രാവിലെ സംസ്ഥാന സെക്രേട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ഫ്രാക്ഷനും യോഗം ചേർന്നു. ഇതിനുശേഷം 12.40ഒാടെയാണ് പ്രതിനിധി സമ്മേളനം പുനരാരംഭിച്ചത്. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനൽ അവതരിപ്പിച്ചു. ഇത് അംഗീകരിച്ചതോടെ പുതിയ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തിനുവേണ്ടി ശക്തമായ വാദമുഖങ്ങളുയർത്തുന്ന റഹീം നിലവിൽ ഡി.വൈ.എഫ്.െഎ കേന്ദ്രകമ്മിറ്റി അംഗമാണ്. ഇടക്കാലത്ത് കൈരളി ചാനലിൽ റിപ്പോർട്ടറായിരുന്നു. എസ്.എഫ്.െഎ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.
ഡി.വൈ.എഫ്.െഎ യൂനിറ്റ് ഭാരവാഹിയായി കടന്നുവന്ന എസ്. സതീഷ് നിലവിൽ സംസ്ഥാന ജോയൻറ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗംഎന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പ്രളയകാലത്ത് എറണാകുളം ജില്ലയിൽ ഏറ്റെടുത്ത നേതൃപരമായ പ്രവർത്തനമാണ് സതീഷിനെ സംസ്ഥാന ഭാരവാഹിത്വത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.