കോന്നിയിലെ പമ്പിൽ നിന്ന്​ സ്‌കൂട്ടർ മോഷ്ടിച്ച യുവാവ്​ അറസ്റ്റിൽ

കോന്നി: കോന്നിയിൽ പെട്രോൾ പമ്പിൽ നിന്ന്​ ജീവനക്കാരന്‍റെ സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പിടികൂടി. കൊല്ലം ജില്ലയിൽ ശൂരനാട് തെക്ക് വില്ലേജിൽ കാട്ടൂർ വടക്കേതിൽ വീട്ടിൽ വിഷ്ണുവാണ്​ (28) അറസ്റ്റിലായത്.

മേയ് 30ന് പുലർച്ചയാണ് സംഭവം. പമ്പിലെ ജീവനക്കാരനായിരുന്ന മഠത്തിൽകാവ് സ്വദേശി ചേരിയിൽ വീട്ടിൽ അഭിലാഷിന്റെ സ്‌കൂട്ടറാണ് കവർന്നത്. പമ്പിൽനിന്ന്​ തള്ളി റോഡിൽ ഇറക്കിയ ശേഷം ഓടിച്ച് പോവുകയായിരുന്നു. താക്കോൽ സ്കൂട്ടറിൽ തന്നെയുണ്ടായിരുന്നു. ജീവനക്കാർ ​തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഇയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ വിഷ്ണുവിന്‍റെ ഭാര്യവീട് കണ്ടെത്തി മൊബൈൽ നമ്പർ സംഘടിപ്പിച്ച്​ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്​ കോന്നി ചൈനാമുക്കിൽനിന്ന്​ പിടിയിലായത്​. മോഷ്ടിച്ച സ്‌കൂട്ടറും കണ്ടെടുത്തു.

ഹരിപ്പാട്ടു നിന്ന്​ മോഷ്ടിച്ച ബൈക്കുമായി കോന്നിയിലെത്തി പെട്രോൾ വാങ്ങാൻ പമ്പിൽ കയറിയതിനിടെ ഇവിടെ കണ്ട സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നെന്ന്​ ഇയാൾ പൊലീസിനോട് പറഞ്ഞു. ശൂരനാട്, ഹരിപ്പാട് സ്റ്റേഷനിലും വിഷ്​ണുവിനെതിരെ നിരവധി കേസുണ്ട്. 

Tags:    
News Summary - A youth was arrested for stealing a scooter from a pump in Konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.