ഹെൽമറ്റിൽ ഉ​ഗ്ര​വി​ഷ​മു​ള്ള അണലിയുമായി യുവാവിന്‍റെ യാത്ര

കോ​ത​മം​ഗ​ലം: ഹെ​ൽ​മ​റ്റി​ൽ അ​ണ​ലി​യു​മാ​യി കീ​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച യു​വാ​വ് പാ​മ്പി​ന്‍റെ ക​ടി ഏ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കു​ത്തു​കു​ഴി സ്വ​ദേ​ശി​യാ​ണ് ഹെ​ൽ​മ​റ്റി​ൽ പാ​മ്പി​രി​ക്കു​ന്ന​ത​റി​യാ​തെ യാ​ത്ര ചെ​യ്ത​ത്. കു​ത്തു​കു​ഴി​യി​ൽ​നി​ന്നും പെ​രു​മ്പാ​വൂ​ർ​ക്ക് പോ​ക​വേ നെ​ല്ലി​ക്കു​ഴി ക​മ്പ​നി​പ്പ​ടി ഗോ​ൾ​ഡ​ൻ ഫ​ർ​ണീ​ച്ച​ർ ക​ട​യു​ടെ മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ഹെ​ൽ​മ​റ്റി​ൽ അ​ന​ക്കം തോ​ന്നി. ഉ​ട​ൻ നി​ർ​ത്തി ഹെ​ൽ​മ​റ്റ്‌ ഊ​രി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​ഗ്ര​വി​ഷ​മു​ള്ള അ​ണ​ലി​യെ ക​ണ്ട​ത്. പാ​മ്പി​ന്‍റെ ക​ടി എ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ലാ​ണ് യു​വാ​വ്.

Tags:    
News Summary - A young man's journey with a venomous viper in his helmet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.