ചെറുവത്തൂർ: മോട്ടോര്‍ബൈക്കില്‍ അഖിലേന്ത്യാപര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. തൃശൂര്‍ എസ്.എന്‍.പുരത്തെ ടി.ജി.സിദ്ദാര്‍ത്ഥന്‍-ഉഷ ദമ്പതികളുടെ മകന്‍ പി.എസ്.അര്‍ജുന്‍(31) ആണ് ചീമേനി വണ്ണാത്തിക്കാനത്തെ സുഹൃത്ത് മോഹനന്റെ വീട്ടില്‍ കുഴഞ്ഞ് വീണത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു
. ഗള്‍ഫില്‍ എഞ്ചിനീയറായിരുന്ന അര്‍ജുന്‍ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെയാണ് അഖിലേന്ത്യാപര്യടനത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയത്. ആദ്യദിവസം ഗള്‍ഫിലെ സുഹൃത്തായിരുന്ന മോഹന്റെ വീട്ടില്‍ വിശ്രമിച്ച് അടുത്തദിവസം പര്യടനം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മോഹന്റെ വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയിലാണ് അര്‍ജുനന്‍ കുഴഞ്ഞുവീണത്. അര്‍ജുന്റെ മരണവിവരം അറിഞ്ഞ് ബന്ധുക്കള്‍ പരിയാരത്തേക്ക് എത്തിയിട്ടുണ്ട്. ഭാര്യ: അഞ്ജന. ഏകമകന്‍: ദേവിക്‌ഡ്രോണ്‍. സഹോദരന്‍: അരുണ്‍. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.