പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക് പൊതി

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രി എന്ന യുവാവിന്റെ ആമാശയത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു. ഇത് എം.ഡി.എം.എയാണെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് പിടികുടിയപ്പോൾ ഇയാൾ പൊതി വിഴുങ്ങിയതാണെന്നും സംശയിക്കുന്നു.

ഇയാളുടെ ദേഹത്ത് 13 ഓളം പരിക്കുകളുണ്ടെങ്കിലും അത് പഴയതാണെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. രാസപരിശോധനഫലം വന്നാലേ മരണകാരണം വ്യക്തമാവൂ. മഞ്ചേരി മെഡി. കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.

ലഹരി​​ക്കേസിൽ തിങ്കളാഴ്ച വൈകുന്നേരം പിടിയിലായ താമിർ ജിഫ്രിയെ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴഞ്ഞുവീണു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. അതേ സമയം മർദനമേറ്റാണ് മരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 1.45നാ​ണ് ദേ​വ​ധാ​ർ ടോ​ൾ ബൂ​ത്തി​ന​ടു​ത്തു​നി​ന്ന് താ​നൂ​ർ പൊ​ലീ​സ് മ​റ്റു നാ​ലു​പേ​ർ​ക്കൊ​പ്പം താ​മി​ർ ജി​ഫ്രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഓ​ടി​മ​റ​ഞ്ഞു. 18.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

പു​ല​ർ​ച്ച 4.20ഓ​ടെ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ 4.30ന് ​തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​െ​ന്ന​ന്നാ​ണ് മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

Tags:    
News Summary - A young man who died in police custody had a plastic bag in his stomach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.