സൂപ്പർ മാർക്കറ്റിൽ കയറി ജീവനക്കാരിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മാന്നാർ : ചെന്നിത്തലയിൽ സൂപ്പർ മാർക്കറ്റിൽ കയറി ജീവനക്കാരിയെ ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല പുത്തൻ കോട്ടക്കകം കോയിക്കൽ പടീറ്റതിൽ പ്രശാന്ത് (27) ആണ് അറസ്റ്റിലായത്. തിരുവല്ല - മാവേലിക്കര റോഡിൽ ചെന്നിത്തല ഒരിപ്രം പുത്തുവിള പടി ജവഹർ നവോദയ വിദ്യാലയത്തിന് സമീപമുള്ള എൻ.ആർ.സി സൂപ്പർ മാർക്കറ്റിലാണ് അക്രമം ഉണ്ടായത്.

കഴിഞ്ഞ നവംബർ 29 ന് വൈകിട്ട് മൂന്നുമണിയോടെയാണ് ഓഫീസിൽ അതിക്രമിച്ച് കയറി യുവാവ് ജീവനക്കാരിയെ മർദിച്ചത്. ജീവനക്കാരിയെ ക്രൂരമായി മർദിച്ചുവെന്നും സ്ഥാപനത്തിൽ കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും സൂപ്പർ മാർക്കറ്റ് ഉടമ രാജേഷ് പറഞ്ഞു.

ജീവനക്കാരിയുടെയും സ്ഥാപന ഉടമയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒളിവിലായിരുന്ന പ്രതിയെ എസ്.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടുകയായിരുന്നു. 

Tags:    
News Summary - A young man was arrested in the case of entering the supermarket and assaulting the employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.