ന്യൂജൻ ബൈക്കിൽ സഞ്ചരിച്ച് എം.ഡി.എം.എ കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ

മാനന്തവാടി: ന്യൂജൻ ബൈക്കിൽ സഞ്ചരിച്ച് എം.ഡി.എം. എ കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. മാനന്തവാടി കണിയാരം ദേശത്തു പൊട്ടുകുളത്ത് വീട്ടിൽ അനുരാഗ് പി. അശോകൻ (22) ആണ് അറസ്റ്റിലായത്. മൈസൂർ ഭാഗത്ത് നിന്ന് വന്ന ഡ്യൂക്ക് ബൈക്ക് പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ (9 ഗ്രാം) കണ്ടെത്തിയത്.

കഞ്ചാവ് കേസിൽ പ്രതിയായിരുന്ന അനുരാഗ് വർഷങ്ങളായി ലഹരിമരുന്നിന് അടിമയാണ്. സ്കൂൾ കോളജ് കുട്ടികൾ അടക്കമുള്ളവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിലൂടെ കിട്ടുന്ന കാശ് ആഡംബര വാഹനം വാങ്ങുന്നതിനും സ്വന്തം ലഹരി ഉപയോഗത്തിനുമാണ് പ്രതി ചെലവഴിച്ചിരുന്നത്.

എക്സൈസ് ഇൻസ്‌പെക്ടർ മുരുഗദാസ് എ, ഐ.ബി പ്രിവന്റീവ് ഓഫീസർ വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, അർജുൻ എം, നിക്കോളാസ് ജോസ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. 

Tags:    
News Summary - A young man was arrested for selling MDMA on a Newgen bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.