Posted On
date_range Updated On
date_range ചാലിയാർ പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
എടവണ്ണ ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ കാൽ തെറ്റി ആഴമുള്ള ഭാഗത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു.
ഉടൻ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി യുവാവിനെ കണ്ടെത്തി എടവണ്ണ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മമ്പാട് മേപ്പാടം റഹ്മാനിയാ കോളജിന് സമീപം താമസിക്കുന്ന ചേന്നൻ കുളങ്ങര നുഅ്മാൻ (22) ആണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.