Representational Image
Posted On
date_range Updated On
date_range കൊല്ലം ആര്യങ്കാവിൽ മരം വീണ് തൊഴിലാളി മരിച്ചു
പുനലൂർ (കൊല്ലം): ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിൽ ഷെഡിന് മുകളിൽ മരം വീണ് തൊഴിലാളി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മണിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം.
ഗ്രാമ്പൂ, കുരുമുളക് വിളവെടുക്കാൻ എത്തിയ തൊഴിലാളികൾ താമസിക്കാൻ എസ്റ്റേറ്റിനുള്ളിൽ താൽകാലികമായി നിർമിച്ച ഷെഡിന് മുകളിലേക്കാണ് ശക്തമായ കാറ്റിൽ മരം പിഴുതു വീണത്. ഉറക്കത്തിലായിരുന്ന മണിയുടെ പുറത്താണ് മരം പതിച്ചത്.
ഗുരുതര പരിക്കേറ്റ മണി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരവേ മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.