ശമ്പള രഹിത സേവനം 41ാം ദിവസം; ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റി

വൈക്കം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.

ശമ്പളം കിട്ടാതായപ്പോൾ ശമ്പള രഹിത സേവനം 41ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിനാണ് സ്ഥലം മാറ്റം. ജനുവരി 11നാണ് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ചെത്തി ജോലി ചെയ്തത്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോർപറേഷൻ നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്കലംഘനം നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.

അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരുത്തിയെന്നും കെ.എസ്.ആർ.ടി.സിയുടെ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു.

Tags:    
News Summary - A woman conductor who protested against nonpayment of salary was transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.