Posted On
date_range Updated On
date_range രണ്ട് വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു; സംഭവം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ
മലപ്പുറം: മലപ്പുറം പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ-ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ് മരിച്ചത്.
ഇന്നലെ രാവിലെ മാതാവിന്‍റെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.